കേരള സ്റ്റോറി സിനിമയെക്കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ട്വിറ്ററിൽ പ്രതികരണവുമായി റസൂൽ പൂക്കുട്ടി.‘തിരുവനന്തപുരത്തെ പാളയത്തെ മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’എന്നാണ് അമ്പലത്തിൻ്റേയും പള്ളിയുടേയും ചിത്രം പങ്കുവച്ചു കൊണ്ട് റസൂൽ പൂക്കുട്ടിയുടെ ചോദ്യം. ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുട്ടിയുടെ ട്വീറ്റ്. .
നേരത്തെ എ.ആ റഹ്മാനും കേരള സ്റ്റോറി എന്ന പേരിൽ ഒരു ട്വീറ്റ് ചെയ്തിരുന്നു. ചേരാവള്ളൂർ കല്ല്യാണവുമായി ബന്ധപ്പെട്ട വാർത്തയുടെ റിപ്പോർട്ടാണ് റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനു പിന്നാലെ റഹ്മാനെതിരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. ‘അഭിനന്ദനങ്ങൾ, മനുഷ്യത്വത്തോടുള്ള സ്നേഹം ഉപാധികളില്ല.
022 ജനുവരി 19നായിരുന്നു കായംകുളം ചേരാവള്ളിയിൽ മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ കാർമികത്വത്തിൽ അഞ്ജു – ശരത് ദമ്പതികളുടെ വിവാഹം നടന്നത്. കല്ല്യാണത്തിന് രണ്ട് വർഷം മുൻപ് അഞ്ജുവിൻ്റെ പിതാവ് അശോകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതോടെ അഞ്ജുവിൻ്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്നാണ് അഞ്ജുവിൻ്റെ കല്ല്യാണം മഹൽ കമ്മിറ്റി മുൻകൈയ്യെടുത്ത് നടത്തിയത്.
#MyKeralaStory do you all know the #PalayamMosque at Thiruvananthapuram and the neighboring #Ganapathikovil share the same wall…?!????????????
— resul pookutty (@resulp) May 6, 2023