റിയാദ്: സൗദി പൗരനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശിയുടെ വധശിക്ഷ റിയാദിൽ നടപ്പാക്കിയൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്.
ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു.ഇന്ന് രാവിലെ റിയാദിലെ ജയിലിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കൽ.