ദുബൈ: തൃശ്ശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ദുബൈയിൽ ഒത്തുചേർന്നു. സെൻ്റ അലോഷ്യസ് കോളേജ് യുഎഇ അലൂമിനിയുടെ വാർഷികപരിപാടികളുടെ ഭാഗമായിട്ടായിരുന്നു ഒത്തുചേരൽ. പൂർവവിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൻ്റെ ഭാഗമായി.
അൽ നസർ ലെയ്സർലൻഡിൽ വൈകിട്ട് മൂന്നരയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിവിധ കലാപരിപാടികളോടെ ആരംഭിച്ച വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും ഉണ്ടായിരുന്നു. ഡോ. സോഹൻ റോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ യുഎഇയിലെ സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയെ ആദരിച്ചു.
ചടങ്ങിൽ സെൻ്റ് അലോഷ്യസ്സ് കോളേജ് കലാ-സാഹിത്യപുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ജെറോം തോമസ്സിനും കവിയും ഗാനരചയിതാവുമായ പ്രവീൺ വിദ്യാനന്ദനും നൽകി. ജൂലി വിൻസൻ്റ്, ദീപിക സുജിത്ത് ലാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിന് ശേഷം ഗായകരായ വിവേകാനന്ദനും പ്രീതി വാര്യരും ചേർന്നൊരുക്കിയ സംഗീതനിശയും സംഘടിപ്പിച്ചു. കലാഭവൻ്റെ പ്രമോദിൻ്റെ മിമിക്രിയും നാടൻപാട്ടും ചടങ്ങിന് മാറ്റേകി.
എസ്.എ.സി യുഎഇ അലൂമിനി പ്രസിഡൻ്റ് സുധീർ എം.എസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിനീത് വിജയൻ, രാജേഷ് കെ.ജി, സുനിൽ കുമാർ, പോൾ ടി ജോസഫ്, അനിൽ ജോസ്, ഉണ്ണി മഞ്ഞമ്പറത്ത് എന്നിവർ സംസാരിച്ചു.