ഇത്തവണ ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ ആളുകൾ ബെവ്കോ ഔട്ട്ലെറ്റ് vazhi 52.3 കോടിയുടെ മദ്യമാണ് വാങ്ങിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഇത്തവണ മദ്യവിൽപ്പനയിൽ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഡിസംബർ 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. അതേസമയം കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.
അതേസമയം, 22, 23, 24 എന്നീ ദിവസങ്ങളിലെ മദ്യവിൽപ്പന മാത്രമെടുത്ത് നോക്കിയാൽ ഈ വര്‍ഷം വിൽപ്പന കൂടിയതായും കണക്കുകൾ രേഖപ്പെടുത്തുന്നു. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ മാത്രമായി വിറ്റിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമായിരുന്നു വിറ്റത്. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്.
കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. റം മാണ് ഏറ്റവും കൂടുതൽ വിറ്റത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില് 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
എന്നാൽ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിനിടയിൽ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്ബോൾ ലഹരിയിൽ മദ്യവില്പന കൂടിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്കോയുടെ വരുമാനം.
അതേസമയം മലപ്പുറം തിരൂരിലുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഫൈനല്‍ ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രമായി വിറ്റുപോയത്. വയനാട് ജില്ലയിലെ വൈത്തിരി ഔട്ട്ലെറ്റ് വില്പനയില് രണ്ടാമതെത്തി. ഇവിടെ 43 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റില് 36 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയും നടന്നു.