സർവർ പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും അടച്ചിടും. പ്രശ്നം പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് നാഷണൽ ഇൻഫോമാറ്റിക് സെന്ററിൻന്റെ ആവശ്യപ്രകാരമാണ് നടപടി.
29 നായിരിക്കും റേഷൻകടകൾ തുറന്ന് പ്രവർത്തിക്കുക. എന്നാൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം അടുത്തമാസം 5 വരെ നീട്ടിയതായും അധികൃതർ അറിയിച്ചു.
അതിനു ശേഷം മാത്രമേ മെയ് മാസത്തെ വിതരണം ആരംഭിക്കുകയുള്ളു. ഇ പോസ് മെഷിൻ തകരാറുകൾ ഉടൻ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.