കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ അബദ്ധത്തിൽ താഴേക്ക് വീണ ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക്. തലയ്ക്കും ശ്വാസകോശത്തിനും സാ പരിക്കേറ്റ എം. എൽ.എ നിലവിൽ വെൻ്റിലെറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വി.ഐ.പി ഗാലറിയിൽ നിന്നും ഇരുപതടി താഴ്ചയിലേക്ക് എം.എൽ.എ വീഴുകയായിരുന്നു എന്നാണ് വിവരം. വീണ ഉടനെ തന്നെ ഉമാ തോമസിനെ തൊട്ട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ആംബുലസിലേക്ക് കയറ്റുമ്പോൾ എം.എൽ.എക്ക് ബോധം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ബോധം നഷ്ടപ്പെട്ടു. എം.എൽ.എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസ കോശത്തിനും പരിക്ക് ഉണ്ടെന്നാണ് സ്കാനിംഗ് റിപ്പോർട്ടിലെ കണ്ടെത്തൽ. ശ്വാസകോശത്തിൽ രക്തം കട്ട പിടിച്ച നിലയിലാണ്.