തെന്നിന്ത്യൻ താരം രശ്മിക മന്ദാനയോടു ശുഭ്മാൻ ഗില്ലിന് ക്രഷ് തോന്നിയെന്ന വാർത്ത നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദേശീയ മാധ്യമങ്ങളടക്കം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വാർത്തയോട് പ്രതികരിച്ച് ശുഭ്മാൻ ഗിൽ തന്നെ രംഗത്തെത്തി .
‘ഏത് മാധ്യമമാണ് ഈ വാർത്തയുണ്ടാക്കിയത്, എനിക്കിതിനെ കുറിച്ച് അറിയില്ല’ എന്നാണ് ഗിൽ പ്രതികരിച്ചത്. ഇഷ്ട നായിക ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ആദ്യം ഒഴിഞ്ഞു മാറിയ ഗിൽ രശ്മിക മന്ദാനയുടെ പേരു പറയുകയായിരുന്നു. ഈ വാക്കുകളാണ് പിന്നീട് ക്രഷ് തോന്നിയെന്ന രീതിയിൽ പുറത്തുവന്നത്.
സംഭവത്തോട് രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല. നടി സാറാ അലി ഖാനുമായി ശുഭ്മാൻ ഗില്ലിന്റെ പേര് പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. അതോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുമായി താരം ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പുഷ്പയിൽ അല്ലു അർജുജ്ജുന്റെ നായിക വേഷം ചെയ്തതോടെയാണ് രശ്മികയെ ഇന്ത്യൻ സിനിമാ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. പുഷ്പ സൂപ്പർ ഹിറ്റായതിന് ശേഷം പാൻ-ഇന്ത്യൻ താരമായി ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങളാണ് നടിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.