ഒരേ ദിവസം രജനികാന്തും എ ആർ റഹ്മാനും ഒരുമിച്ച് അമ്പലത്തിലും ദർഗയിലും ദർശനം നടത്തി. കടപ്പ അമീന് ദര്‍ഗയിലും തിരുപ്പതി ക്ഷേത്രത്തിലുമാണ് നടന് രജനീകാന്ത്. പ്രാർത്ഥന നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുപ്പതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം നേരെ കടപ്പ അമീന് ദര്‍ഗയില്‍ എത്തി ദർശനം നടത്തി.
ബുധനാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് മകള്‍ ഐശ്യര്യയ്ക്കൊപ്പമാണ് രജനികാന്ത് തിരുപ്പതിയില്‍ എത്തിയത്. വ്യാഴാഴ്ച അതിരാവിലെയോടുകൂടി ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. ശേഷം സുപ്രഭാത പൂജകളില്‍ പങ്കെടുത്തു. പിന്നീടാണ് ദര്‍ഗയിലേക്ക് തിരിച്ചത്.
പിറന്നാളിനോടനുബന്ധിച്ചാണ് താരം ക്ഷേത്രത്തിലും ദർഗയിലും ഒരേ ദിവസം സന്ദർശനം നടത്തിയത്. സംഗീത സംവിധായകന് എ.ആര്. റഹ്മാനും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും മാല അണിയിച്ചും പ്രത്യേക തലപ്പാവ് ധരിപ്പിച്ചുമാണ് സ്വീകരിച്ചത്. പ്രാര്‍ഥനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വേണ്ടി ഏറെനേരം സമയം ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്. അതേസമയം കടപ്പ അമീന് ദര്‍ഗയില്‍ ജാതി, മത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശനം നടത്താറുണ്ട്.