ബേലൂര്‍ മഖ്ന ഇരുമ്പ് പാലം കോളനിക്കടുത്ത് ഉണ്ടെന്ന് ദൗത്യസംഘം. ജനവാസമേഖലയിലേക്ക് ഇറങ്ങിയതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന രാത്രിയില്‍ കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നതായാണ് വിവരം. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആറ് മുതല്‍ 11 വരെയുള്ള വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
അതേസമയം ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ശ്രമം ഏഴ് ദിവസം പിന്നിടുമ്പോഴും തുടരുകയാണ്. ദൗത്യം നീളുന്നതില്‍ ജനങ്ങളും പ്രതിഷേധത്തിലാണ്. ആനയെ മയക്കുവെടി വെക്കുന്നതിനായി മിഷന് അരിക്കൊമ്പനില്‍ ഉണ്ടായിരുന്ന ഡോ. അരുണ്‍ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
ഉടനെ തന്നെ ആനയെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. അതേസമയം ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയെ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് ആശങ്കയുണ്ടാക്കിയിരുന്നു.