തിരുവനന്തപുരം: കനത്ത ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ കിട്ടി. തിരുവനന്തപുരത്ത് അടക്കം ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം.
എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെല്ലാം ശനിയാഴ്ച വൈകിട്ട് മഴ കിട്ടി. മണ്ണാർക്കാട്, പാലാ, ഇടുക്കി പൈനാവ് എന്നിവിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. തൃശ്ശൂരിൽ അമ്മാടം കോടന്നൂർ മേഖലകളിൽ മഴയ്ക്ക് പിന്നാലെ വലിയ അളവിൽ പത രൂപപ്പെട്ടത് ജനങ്ങൾക്ക് കൌതുകമായി.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്