റെയില്‍വേ പോര്‍ട്ടര്‍മാരെ കാണാന്‍ അവരിലൊരാളെ പോലെ പോര്‍ട്ടര്‍ വേഷവും തലിയില് ഒരു ചുമടുമായി രാഹുല്‍ ഗാന്ധി. ഡല്‍ഹി ആനന്ദ വിഹാര്‍ റെയില്‍വേ സ്റ്റഷനില്‍ എത്തിയ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി പോര്‍ട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി.
രാഹുല്‍ തലയില്‍ ലഗേജ് ചുമന്ന് നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. പോര്‍ട്ടര്‍മാരുടെ യൂനിഫോമായ ചുവന്ന ഷര്‍ട്ടും ബാഡ്ജും ധരിച്ച് ഒരു ട്രോളി ബാഗ് തലയില്‍ ചുമത്ത് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.
कुली भाइयों के बीच जननायक pic.twitter.com/nor4tSyoR8
— Congress (@INCIndia) September 21, 2023
പോര്‍ട്ടര്‍മാരുടെ മാസങ്ങള്‍ക്ക് മുമ്പുള്ള ആവശ്യപ്രകാരമാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഇതിനെ കളിയാക്കി ബിജെപി രംഗത്തെത്തി.