ഡൽഹി: ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. നിലവിലെ സംവിധാനങ്ങൾ കൊണ്ട് റെയിൽ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം.
ദേശീയ പാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്കിയ 6000 കോടിക്ക് തുല്യമായ തുക ഈ വർഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.