മുസ്ലീം ലീഗ് മതേതര പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ പ്രസ്ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരളത്തില്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗുമായുള്ള സഖ്യത്തെകുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘മുസ്ലീം ലീഗ് സമ്പൂര്‍ണ മതേതര പാര്‍ട്ടി. മതേതരമല്ലാത്ത ഒന്നും ആ പാര്‍ട്ടിയില്‍ ഇല്ല. ചോദ്യം ചോദിച്ചയാള്‍(മാധ്യമ പ്രവര്ത്തകന്) മുസ്ലീം ലീഗിനെക്കുറിച്ച് നല്ലപോലെ പഠിച്ചിട്ടില്ലെന്ന് തോന്നുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് തന്നെയാണ്. അത് കൂടുതല്‍ ഒരുമിക്കുകയാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കുറെ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ചില വിട്ടുകൊടുക്കലുകള്‍ വേണ്ടിവരും. എന്നിരുന്നാലും എനിക്കുറപ്പുണ്ട്, ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യം നിലവില്‍ വരും,’ രാഹുല്‍ പറഞ്ഞു.