യുഎഇയിലെ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. പകൽ കിഴക്കൻ തീരത്ത് ചില താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. രാജ്യത്തെ ആന്തരിക പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാവുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അബുദാബിയിലും ദുബായിലും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. അതേസമയം ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
#تنبيه #ضباب #المركز_الوطني_للأرصاد#Alert #Fog_Alert #NCM pic.twitter.com/TZPzOGpjEK
— المركز الوطني للأرصاد (@NCMS_media) October 30, 2022