ലോകകപ്പ് മത്സരങ്ങൾക്ക് ആഴ്ച്ചകൾ മാത്രം അവശേഷിക്കേ ഗതാഗത നിയന്ത്രണത്തിനൊരുങ്ങി ഖത്തർ. ദോഹയിൽ തിരക്ക് കൂടും. അതിനാൽ ആരാധകരുടെ യാത്രകൾ സുഗമവും സുരക്ഷിതവുമാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ചകളിലായി നമ്പർ പ്ലേറ്റ് മാനേജ്മെന്റ് സംവിധാനമാണ് ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്നത്. അതേസമയം വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിമുതൽ രാത്രി 10 മണിവരെ ചില വാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനി വാഹനങ്ങൾക്കും കറുത്ത നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്കുമാണ് വിലക്ക്.
നവംബർ ഒന്ന് മുതലാണ് നിയന്ത്രണം. അതേസമയം അൽ ഖഫ്ജി സ്ട്രീറ്റ്, സി റിങ് റോഡ്,കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളില്ല. എന്നാൽ – റിങ് റോഡ് ബസുകൾക്ക് വേണ്ടിയാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിലൂടെ മറ്റ് വാഹനങ്ങൾ സഞ്ചാരിച്ചാൽ പിഴ ചുമത്തുമെന്ന് അറിയിച്ചു. അതേസമയം ടാക്സിക്കും അംഗീകൃത വാഹനങ്ങൾക്കും ഈ റോഡ് ഉപയോഗിക്കാം.