പത്തനംതിട്ട: ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന മകരജ്യോതി ഇന്ന് പൊന്നമ്പലമേട്ടിൽ തെളിയും.അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും.തുടന്ന് ദീപാരാധനയും.
ഇന്ന് വെർച്വൽ, സ്പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീർഥാടകരെയാണ് സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നത്.മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവർക്കായി 800 ഓളം കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തും. മകരജ്യോതിദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷ9 ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.