ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലാണ് ഖത്തർ. ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 19 നാളുകൾ മാത്രമാണുള്ളത്. ഖത്തറിൽ അന്തിമഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് മുതല്‍ ആരാധകരും ഖത്തിലേക്ക് എത്തിത്തുടങ്ങും. സ്റ്റേഡിയവും ഗതാഗത സംവിധാനവും പൂർണ സജ്ജമാണ്. കൂടാതെ സ്റ്റേഡിയത്തിന് പുറത്തും വിവിധയിടങ്ങളിൽ നിരവധി കല-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് വഴിയാണ് എന്‍ട്രി ലഭിക്കുന്നത്. ഹയാ കാര്‍ഡ് വഴി വരുന്നവര്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ നില്ക്കാം. വിദേശകാണികള്‍ ഇ മെയില്‍ വഴി ലഭിച്ച ഈ എന്‍ട്രി പെര്‍മിറ്റ് പ്രിന്റ് എടുത്ത് കയ്യില്‍ കരുതണം. ആരാധകര്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല, കോവിഡ് വാക്സിനേഷനും നിര്‍ബന്ധമില്ല.
എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആരാധകര്‍ സംഗമിക്കുന്നതിനാല്‍ വാക്സിനേഷന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. ഖത്തറില്‍ തണുപ്പുകാലമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍. തണപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കയ്യില്‍ കരുതുന്നത് നല്ലതാണ്. അബൂ സംറ അതിര്‍ത്തി വഴിയും ഇന്ന് മുതല്‍ ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം.