ഖത്തറിൽ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി കോർണിഷിലെ അൽ ബിദ്ധ കാൽനടപ്പാത, ഷെറാട്ടൺ പാർക്ക് എന്നിവയ്ക്ക് സമീപമുള്ള ദൗ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയായി. റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന മേൽനോട്ട സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മധ്യപൂർവ്വേഷ്യയിൽ ആദ്യമായി ലോകകപ്പ് നടക്കാനിരിക്കെ, പുതിയ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദൗ ബോട്ടുകളുടെ ഡെക്കുകൾ സജ്ജീകരിക്കുന്നത്.
ഖത്തർ ടൂറിസം, പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രാലയം, പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. രാജ്യത്തുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും സഹകരിച്ച് ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങളിലാണെന്ന് സൗന്ദര്യവൽക്കരിക്കുന്ന മേൽനോട്ട സമിതി ഉപാധ്യക്ഷൻ എൻ ജി സാറ കഫൂദ് പറഞ്ഞു.