ഖത്തറിൽ വിശിഷ്ടാതിഥികൾക്കായി ഇഫ്താർ വിരുന്നൊരുക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ലുസൈൽ പാലസിൽ മത പണ്ഡിതർ, ശൈഖുമാർ, ന്യായാധിപർ, വിദ്യാഭ്യാസമേഖലയിലെ പ്രമുഖർ ഉൾപ്പെടെ വിവിധ മേഖലകളിലെ ഉന്നതർക്കായാണ് അമീർ ഇഫ്താർ വിരുന്ന് ഒരുക്കിയത്.
അതേസമയം കഴിഞ്ഞ ദിവസം രാജ കുടുംബാംഗങ്ങൾക്കും അമീർ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു. അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.