പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ടീ ആറ് മണിവരെയാണ് പോളിംഗ്.
വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് പ്രതികരിച്ചു.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ആംആദ്മി പാര്‍ട്ടി അടക്കം ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂള്‍ ബൂത്തിലാണ് വോട്ട്. ജെയ്ക് സി. തോമസിന് മണര്‍കാട് എല്‍.പി സ്കൂള്‍ ബൂത്തിലാണ് വോട്ട്. അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല.
അയര്‍കുന്നത്തും വാകത്താനത്തുമാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത്. അയര്‍കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിംഗ് ബൂത്തുകള്‍ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിംഗ് ബൂത്തുകളുള്ളത്. മീനടം പഞ്ചായത്തിലാണ്.