മറയൂരില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് പരിക്കേറ്റത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
ജയന് നമ്പ്യാരിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
ചിത്രത്തില്‍ ‘ഡബിള്‍ മോഹനന്’ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
അന്തരിച്ച സംവിധായകന് സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധാനം ജയന് നമ്പ്യാര്‍ ഏറ്റെടുക്കുകയായിരുന്നു. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന് നമ്പ്യാര്‍.
ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജി ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.