മെക്സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയില്‍ ഗാര്‍ഡുകളും സുരക്ഷാ ഏജന്റുകളുമാണ് കൊല്ലപ്പെട്ടത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലെത്തിയ തോക്കുധാരികള്‍ സ്റ്റേറ്റ് ജയിലില്‍ എത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് മെക്സിക്കന്‍ പട്ടാളക്കാരും സ്റ്റേറ്റ് പോലീസും ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇതിനകം 24 തടവുകാര്‍ ജയിലില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.
നാല് അക്രമികളെ പോലീസ് പിടികൂടിയിട്ടുണ്ട്. 14 പേര് മരിച്ചതിന് പുറമേ 13 പേര്‍ക്ക് ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.