അടുത്ത 10 വർഷത്തേക്കുള്ള യുഎഇയുടെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്ത് വാർഷിക സമ്മേളനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അബുദാബിയില്‍ ചേര്‍ന്ന യോഗത്തില്‍ യുഎഇ ഭാരണാധികാരികളും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. യുഎഇയില്‍ വിദ്യാഭ്യാസത്തിനുളള മുൻഗണന തുടരുമെന്ന് വാർഷിക യോഗത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് അറിയിച്ചു
വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്കരണം, ശക്തമായ സമ്പദ്വ്യവസ്ഥ എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയം. നവീകരണവും നിക്ഷേപവും പ്രയോജനപ്പെടുത്തുന്നതിലൂടെ യുഎഇയുടെ പുരോഗതി ഉറപ്പാക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് പറഞ്ഞു.
2031 വരെയുളള സര്‍ക്കാര്‍ ലക്ഷ്യങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം വിശദാമാക്കി. സെഷനുകൾ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ പദ്ധതിയും വിദ്യാഭ്യാസ സമ്പ്രദായത്തിനായി അവിഭാജ്യ ഭൂപടം തയ്യാറാക്കിയെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. പ്രത്യേക സർക്കാർ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസ മേഖലയെ സജീവമാക്കുന്നതിനൊപ്പം പുതിയൊരു തലമുറയെ വളർത്തിയെടുക്കാനുളള കാഴ്ചപ്പാടുകളുമുണ്ട്.
സ്വദേശി വത്കരണം കാര്യക്ഷമമാക്കുമെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് പറഞ്ഞു . വ്യാവസായിക വികസനത്തിലൂന്നിയുളള പ്രവര്‍ത്തനങ്ങൾക്ക് പ്രാമുഖ്യം നല്‍കുമെന്ന് യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബറും വ്യക്തമാക്കി .