ആശ അരവിന്ദ്, ഗോകുലൻ എം എസ്, അനഘ മരിയ വർഗ്ഗീസ്, തകഴി രാജശേഖരൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം മാർച്ച് 7ന് തിയേറ്ററുകളിലെത്തും.
കൊച്ചി: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ. എസ്. എഫ്. ഡി. സി.) നിർമ്മിക്കുന്ന ‘പ്രളയശേഷം ഒരു ജലകന്യക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനോജ് കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
‘പ്രളയ ശേഷം ഒരു ജലകന്യക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഒരു അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയും തരുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ആശ അരവിന്ദ്, ഗോകുലൻ എം എസ്, രഞ്ജിത്ത് ലളിതം, അനഘ മരിയ വർഗ്ഗീസ്, ഗ്ലോറിയ ഷാജി, അർജുൻ അമ്പാട്ട്, പ്രിയ, കരുണ, ശൈബിൻ കെ പി, ആനി ജോർജ്, വിനോദ് കുമാർ സി എസ്, തകഴി രാജശേഖരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മെന്റോസ് ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് കൃഷ്ണനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. വിജയ് ജേക്കബ്ബാണ് ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം. സന്തോഷ് വർമ്മ, അജീഷ് ദാസൻ, വിജയ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്. കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത് അപ്പുണ്ണി സാജൻ. ലൈൻ പ്രൊഡ്യൂസർ അനിൽ മാത്യുവും സഹസംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും വിനോദ് കുമാർ സി എസ്സുമാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് മനോജ് അങ്കമാലിയും വസ്ത്രാലങ്കാരം ദിവ്യ ജോർജുമാണ്. പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത് ടിവിറ്റി. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).