യുഎഇ: യുഎഇയിൽ കഴിഞ്ഞ രണ്ട് മാസമായി നിലനിന്നിരുന്ന പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതൽ രാജ്യത്തുടനീളം കർശന പരിശോധനയുമുണ്ടാകും. അനധികൃതമായി യുഎഇയിൽ തങ്ങുന്ന താമസക്കാരെ ജോലികെടുക്കുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം ദിർഹം പിഴ ചുമത്തുെമെന്നും മുന്നറിയിപ്പുണ്ട്.കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി.
പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവും അനുസരിച്ച് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും ഓർമിപ്പിച്ചു.അതേസമയം, കഴിഞ്ഞ രണ്ട് മാസമായി ഉണ്ടായിരുന്ന പൊതുമാപ്പ് നിരവധി പേരാണ് പ്രയോജനപ്പെടുത്തിയത്.
17 വർഷത്തിനിടെ നാലാം തവണയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി ഇന്ത്യന്‍ അസോസിയേഷനുകളില്‍ സ്ഥാപിച്ച ഹെല്പ് ഡെസ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അനധികൃത താമസക്കാര്‍ക്ക് തിരിച്ചുപോകാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുകയും ചെയ്തിരുന്നു.