അൽബാഹ: സൗദി അറേബ്യയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ ആണ് അൽബാഹ ഹഖീഖ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 48 വയസ്സായിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസിയായ ജാഫർ ഷാമഖ് അൽബാഹയിലെ ഒരു ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകുകയായിരുന്ന സഹപ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടാക്കി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. അപകടസ്ഥലത്ത് വച്ചു തന്നെ ജാഫർ മരണപ്പെട്ടെന്നാണ് വിവരം. മൃതദേഹം നിലവിൽ ഹഖീഖ് ഗവർണ്മെൻ്റ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.