കാന്താര കണ്ടപ്പോള്‍ താന്‍ ആക്ഷന്‍ സിനിമയുമായി എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോയെന്ന് സംവിധായകന് പ്രശാന്ത് നീല്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ സലാറിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്കി അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.
എന്തുകൊണ്ട് എനിക്ക് നല്ല വിഷയം വെച്ച് നല്ലൊരു സിനിമയെടുത്തൂടാ? ഇനി അതുപോലൊരു സിനിമ കാണാന്‍ പോകുന്നില്ല എന്ന എന്റെ ചിന്താഗതിയെ ഊട്ടിയുറപ്പിച്ച സിനിമകളില്‍ ഒന്നാണ് കാന്താര. എനിക്ക് കാന്താരയെ ഭയങ്കര ഇഷ്ടമായിരുന്നു. ഞാന്‍ വീണ്ടും വീണ്ടും കൊമേഴ്സ്യല്‍ സിനിമ ചെയ്യുകയാണെന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ ചോര പൊടിയുന്നു. പ്രശാന്ത് നീല്‍
അതേസമയം പ്രഭാസ് നായകനായി എത്തുന്ന സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ ഡിസംബര്‍ 22നാണ് തിയേറ്ററിലെത്തുന്നത്. ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ്, ജഗപതി ബാബു, ശ്രുതി ഹസന് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.