ചെന്നൈ: രാഹുൽ ഗാന്ധി-സ്മൃതി ഇറാനി ഫ്ലൈയിംഗ് കിസ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ് . “ഫ്ലൈയിംഗ് കിസ് അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അലോസരപ്പെടുത്തിയില്ല എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്നതിന്റെ എഎൻഐ പോസ്റ്റ് പങ്കുവച്ചാണ് നൻ ട്വിറ്ററിൽ കുറിച്ചത്. മണിപ്പൂർ വിഷയത്തിൽ അടിന്തിര പ്രമേയ ചർച്ചയിൽ സഭ വി്ു പോകുമ്പോൾ രാഹുൽഗാന്ധി ഫ്ലൈയിഗ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം
പാർലമെന്റിലെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീ വിരുദ്ധന്‍ മാത്രമേ ഫ്ലൈയിംഗ് കിസ് നൽകാനാവൂ. ഇത്തരം പ്രവർത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ