യുക്രെയ്നിൽ റഷ്യ നടത്തുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ഫ്രാന്‍സിന് മാര്‍പ്പാപ്പ. യുക്രെയ്നിലെ രക്തച്ചൊരിച്ചില്‍ തന്നെ അലട്ടുന്നുണ്ടെന്നും സ്വന്തം ജനങ്ങളോടുളള സ്നേഹം കൊണ്ടെങ്കിലും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ യുക്രെയ്ന് വേണ്ടി നടന്ന പ്രാര്‍ത്ഥനയിലായിരുന്നു മാര്‍പാപ്പയുടെ ആവശ്യം.
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെ മാര്‍പാപ്പ നേരത്തെയും അലപിച്ചിട്ടുണ്ടെങ്കിലും പുടിനോട് വ്യക്തിപരമായി ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നത് ആദ്യമായാണ്. പരസ്പരം പോരാടുന്നത് നിർത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കിയോടും മാർപാപ്പ ആവശ്യപ്പെട്ടു. ഇരുനേതാക്കളോടുമുളള അപേക്ഷ മാര്‍പാപ്പ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യുക്രൈയ്നിലെ നാല് പ്രദേശങ്ങൾ പിടിച്ചെടുത്ത റഷ്യൻ നടപടികളിൽ മാർപാപ്പ അപലപിക്കുകയും ചെയ്തു.