വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്ന് റോമിലേക്ക് രോഗിക്കായിയുള്ള വൃക്കകളുമായി ഇറ്റലീലിയിലെ പൊലീസ് ലംബോര്‍ഗിനി 550 കി.മീ ദൂരം പാഞ്ഞു. കൃത്യമായ ഇടപെടൽ മൂലം രണ്ട് ജീവൻ രക്ഷിക്കാനായി. അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോഗിച്ചായിരുന്നു ഇറ്റലി പോലീസ് യാത്ര ചെയ്തത്. ലംബോര്‍ഗിനി ഹുറാക്കൻ ഉപയോഗിച്ചാണ് ഇറ്റാലിയന്‍ പൊലീസ് ഈ അതിവേഗ ദൗത്യം പൂർത്തിയാക്കിയത്.
ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കനുമായി പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന് 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. അതേസമയം ഈ യാത്ര കാരണം രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്. കൂടാതെ വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി.
2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന് രാജ്യത്തെ പൊലീസിന് കൈമാറിയത്. നീലയും വെള്ളയും നിറം നൽകിയിരിക്കുന്ന ഈ ലംബോർഗിനി ഹുറാക്കനിൽ പൊലിസിയ എന്ന് എഴുതിയിട്ടുമുണ്ട്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പൊലീസ് സേനയ്ക്ക് സ്വന്തമായുണ്ട്.