പട്ന: കത്തിക്കരിഞ്ഞ നിലയിൽ ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് കണ്ടെടുത്ത ചോദ്യപേപ്പർ നീറ്റ് യുജി പരീക്ഷയിലേത് തന്നെയെന്ന് കണ്ടെത്തി. അറസ്റ്റിലായ ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്ന വീടിന് നിന്നുമാണ് ചോദ്യപേപ്പർ കണ്ടെത്തിയത്. ഒരു സ്കൂളിന്റെ പരീക്ഷ കേന്ദ്ര കോഡും കണ്ടെത്തിയതായി വ്യക്തമാക്കുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കുറ്റാരോപിതർ കളളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിടുണ്ട്.
ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.