കൊച്ചി: അഭിമുഖത്തിനെന്ന പേരിൽ ക്ഷണിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വ്ലോഗർ മല്ലു ട്രേവലർക്കെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്. സൗദി അറേബ്യൻ വനിതയാണ് മല്ലു ട്രാവലർ എന്ന പേരിൽ അറിയ്പപെടുന്ന ഷക്കീർ സുബാനെതിരെ പരാതി നൽകിയത്.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൽ വെള്ളിയാഴ്ചയാണ് പൊലീസിൽ പരാതി ലഭിക്കുന്നത്.എറണാകുളത്തെ ഹോട്ടലിലേക്ക് ഇയാൾ യുവതിയെ ക്ഷണിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു.
ഇയാളെ ഉടൻ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇയാൾ സ്ഥലത്തില്ലെന്നാണ് ലഭ്യമാകുന്ന വിവരം