മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 107 വര്‍ഷം തടവ് ശിക്ഷ. പോക്സോ നിയമപ്രകാരം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കോടതിയാണ് പ്രതിക്ക് അപൂര്‍വ്വ ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമെ നാല് ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണം.
കുമ്പഴ സ്വദേശിയായ 45കാരനാണ് പ്രതി. 13കാരിയായ മകളാണ് ക്രൂര പീഡനത്തിന് ഇരയായത്. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ദീര്‍ഘനാളായി പീഡനത്തിന് ഇരയാവുകയായിരുന്നു. പ്രതിയുടെ അക്രമങ്ങള്‍ സഹിക്കാതെ കുട്ടിയുടെ മാതാവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് പിതാവിനൊപ്പം താമസിച്ചുവരവെയാണ് കുട്ടി പീഡനത്തിന് ഇരയായത്.
എട്ടാം ക്ലാസി്ല് പഠിക്കവെ പീഡനവിവരം കുട്ടി അധ്യാപകരോട് വെളിപ്പെടുത്തുകയായിരുന്നു. അധ്യാപകരുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതിയ്ക്കെതിരേ പൊലീസ് കേസെടുത്തത്. പോക്സോ കേസെടുത്താണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രൂരമായ പീഡനമാണ് കുട്ടി നേരിട്ടതെന്ന് കോടതി കണ്ടെത്തി. പ്രതി പരോളിന് പോലും അര്‍ഹനല്ലെന്നാണ് കോടതി വിധി പ്രസ്താവനത്തിനിടെ ചൂണ്ടിക്കാട്ടിയത്.
ഐപിസി 376 ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു. ചില വകുപ്പുകളില്‍ ഒരുമിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. എങ്കിലും 67 വര്‍ഷം കഴിഞ്ഞേ പുറത്തിറങ്ങാന്‍ കഴിയൂ. 2020ലാണ് പൊലീസ് കേസെടുത്തത്.