ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് യാചന സമരം നടത്തിയ മറിയക്കുട്ടിയെ കണാനെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സന്ദര്‍ശനം. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് സുരേഷ് ഗോപി മറിയക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറയിക്കുകയും ചെയ്തു.
‘സാറിന് നന്ദി, ഇത്രയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നന്ദിയുണ്ട്. സാറിന് ഉപദ്രവങ്ങള്‍ ഒക്കെ ഉണ്ടായി. അതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്,’ മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും മറിയക്കുട്ടി പറഞ്ഞു. ജനങ്ങളാണോ കുലംകുത്തി, അതോ അയാളാണോ എന്നും മറിയക്കുട്ടി ചോദിച്ചു. തങ്ങളെ പോലുള്ളവര്‍ക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സിപിഎം കാര്‍ക്കുള്ളതാണെന്നും മറിയക്കുട്ടി പറഞ്ഞു.
പെന്‍ഷന്‍ മുടങ്ങിയെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തല്‍. സ്വന്തമായി രണ്ട് വീടുണ്ട്. അതില്‍ ഒരു വീട് അടിമാലി ഇരുന്നേറക്കറില്‍ 5000 രൂപ വാടകയ്ക്ക് നല്‍കിയിരിക്കുന്നു. പഴംമ്പിള്ളിച്ചാലില്‍ ഒന്നര ഏക്കര്‍ സ്ഥലമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് അരി വാങ്ങാന്‍ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടിവന്നു എന്ന് പറഞ്ഞതെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരെ സിപിഎം മുഖപത്രം ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്ത കളവാണെന്ന് പിന്നീട് തെളിഞ്ഞു.
മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്ത് നല്‍കി. ഇതിന് പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി അറിയിച്ചിരുന്നു.