ദോഹ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പിന്നാലെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ദോഹയിൽ എത്തിയാണ് ഖത്തർ അമീറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മാസങ്ങളായി ഗൾഫ് രാജ്യത്ത് തടവിലായിരുന്ന എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ മോചിപ്പിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ദോഹയിലെത്തിയത്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്, 2016 ജൂണിലാണ് അദ്ദേഹം ആദ്യമായി ഖത്തറിലെത്തിയത്. പ്രധാനമന്ത്രി മോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ നിരവധി വിഷയങ്ങൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
2022 ഓഗസ്റ്റിൽ, എട്ട് മുൻ നാവിക ഉദ്യോഗസ്ഥരെ ചാരവൃത്തി ആരോപിച്ച് ഖത്തറിൽ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടുകയും നയതന്ത്രതലത്തിൽ ഖത്തറുമായി ആശയവിനിമയം ആരംഭിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ നവംബറിൽ ഖത്തർ കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. പിന്നീട് പ്രധാനമന്ത്രി നേരിട്ട് നടത്തിയ ഇടപെടലുകളുടെ ഫലമായി 2024 ഫെബ്രുവരി 9 ന് തടവിലുണ്ടായിരുന്ന എല്ലാവരേയും ഖത്തർ വിട്ടയച്ചു.
My visit to Qatar has added new vigour to the India-Qatar friendship. India looks forward to scaling up cooperation in key sectors relating to trade, investment, technology and culture. I thank the Government and people of Qatar for their hospitality. pic.twitter.com/Cnz3NenoCz
— Narendra Modi (@narendramodi) February 15, 2024
Had a wonderful meeting with HH Sheikh @TamimBinHamad. We reviewed the full range of India-Qatar relations and discussed ways to deepen cooperation across various sectors. Our nations also look forward to collaborating in futuristic sectors which will benefit our planet. pic.twitter.com/Um0MfvZJQo
— Narendra Modi (@narendramodi) February 15, 2024