കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ഓണ്‍ലൈന്‍ ആയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി,ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എന്നിവരും പങ്കെടുത്തു.
ട്രെയിന്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സ്ഥിരം സ്റ്റോപ്പുകള്‍ക്ക് പുറമെ ഉദ്ഘാടന ദിവസമായ ഇന്ന് പയ്യന്നൂര്‍, തലശ്ശേരി കായംകുളം എന്നിവിടങ്ങളിലും വണ്ടി നിര്‍ത്തും. തിരൂര്‍ കൂടി സ്റ്റോപ്പ് ഉണ്ടെന്നതാണ് രണ്ടാം വന്ദേഭാരതിന്റെ പ്രത്യേകത.
തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിന് പുറമെ ഉദയ്പൂര്‍-ജയ്പൂര്‍, തിരുനെല്‍വേലി മധുര ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ, പട്ന-ഹൗറ, റൂര്‍ക്കേല-ഭുവനേശ്വര്‍-പുരി, റാഞ്ചി-ഹൗറ, ജാംനഗര്‍-അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് കേരളത്തിന് കൂടാതെ വന്ദേഭാരത് അനുവദിച്ചത്.