മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ സ്ഥാപകനും എഡിറ്ററുമായ ഷാജന് സ്കറിയയ്ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നിലമ്പൂര്‍ പൊലീസെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.
നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്കറിയ നല്കിയ പരാതിയില്‍ ആയിരുന്നു ഷാജന് സ്കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തത്.