തെന്നിന്ത്യന്‍ താരം രജനികാന്തിന്റെ പുതിയ ചിത്രമായ ജയിലറിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തില്‍ വയലന്‍സ് കാണിക്കുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
സിനിമയില്‍ തലയറുക്കുന്നത് ഉള്‍പ്പെടെ അതിക്രൂര ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ മഹത്വവത്കരിക്കുന്നതിനോ അനുകരിക്കുന്നതിനോ കാരണമാവുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നു.
അമേരിക്കയിലും യുകെയിലും അടക്കം എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. കോടതി തീരുമാനം വരുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു.
നിലവില്‍ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ഉള്ളത്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ ഒപ്പമിരുന്ന് അവരുടെ മേല്‍നോട്ടത്തില്‍ സിനിമ കാണാന്‍ അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് ഇത്.
കോടതി തീരുമാനമെടുക്കുന്നത് വരെ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. അഭിഭാഷകനായ എം എല്‍ രവിയാണ് ഹര്‍ജി നല്‍കിയത്.