പാലക്കാട് പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍.ഡി.എഫ്. ജനതാദള്‍ (എസ്)അംഗം സുഹറ ബഷീര്‍ ആണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ബി.ജെ.പി പിന്തുണയോടെയാണ് ജനതാദള്‍ എസ് അംഗം അധികാരത്തിലെത്തിയത്.
പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ട് അംഗങ്ങളാണുള്ളത്. എന്നാല്‍ ബി.ജെ.പിയുടേത് ഉള്‍പ്പെടെ 11 വോട്ട് ലഭിക്കുകയായിരുന്നു. യു.ഡി.എഫിലെ മുസ്ലീം ലീഗ് അംഗം ബഷീറിന് 10 വോട്ട് ലഭിച്ചു.
സി.പി.ഐ.എം ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമായതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 21 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫ് 10 എല്‍.ഡി.എഫ് എട്ട്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വൈസ് പ്രസിഡന്റ് ആയി കോണ്‍ഗ്രസിലെ സാദിക് ബാഷ പത്ത് വോട്ടുകള്‍ നേടി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എ. മോഹന്‍ദാസിന് എട്ട് വോട്ട് ലഭിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാത്തത് എന്നും അടുത്ത ദിവസം രാജിവെക്കുമെന്നും സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു.