സഭ നേതൃത്വത്തെ വിമര്‍ശിച്ച താമരശ്ശേരി രൂപതയിലെ ഫാ. അജി പുതിയപറമ്പിലിനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ ആണ് മത കോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്.

എന്നാല്‍ മത കോടതിയ്ക്കെതിരെ വൈദികന് അജി പുതിയപറമ്പില്‍ രംഗത്തെത്തി. ക്രൈസ്തവ സഭകളില്‍ കേട്ടുകള്‍വിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികന് അജി പുതിയപറമ്പില്‍ പറഞ്ഞു.

സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, വിവിധ നിയമനങ്ങളിലെ കോഴ തുടങ്ങിയവയെയും താന്‍ എതിര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാന്‍ ആണെന്നും ഫാദര്‍ അജി പറഞ്ഞു.
മത കോടതി വിചാരണയുടെ അധ്യക്ഷന്‍ ഫാദര്‍ ബെന്നി മുണ്ടനാട്ടാണ്. ഫാ. ജെയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവര്‍ സഹജഡ്ജിമാരുമാണ്.
