ഇടവേളയ്ക്ക് ശേഷം തീയേറ്ററിലെത്തിയ പവൻ കല്ല്യാൺ ചിത്രം ബ്രോ ആഘോഷമാക്കി ആരാധകർ. പവൻ കല്ല്യാണിനൊപ്പം സായ് ധരം തേജ്, പ്രിയ പ്രകാശ് വാരിയർ, കേതിക് ശർമ്മ എന്നിവരാണ് ബ്രോയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദരൻ കൂടിയാണ് പവൻ തെലങ്കാനയിലും ആന്ധ്രയിലും വലിയ ആരാധകരുള്ള നടനാണ്. ഇടവേളയ്ക്ക് ശേഷം തീയേറ്ററിലെത്തിയ പവൻ കല്ല്യാൺ ചിത്രത്തെ ആഘോഷമാക്കുകയാണ് ആരാധകർ. ഒടുവിൽ വരുന്ന വാർത്ത അനുസരിച്ച് തീയേറ്റർ സ്ക്രീനിൽ പാൽ ഒഴിച്ചതിന് പവൻ കല്ല്യാൺ ആരാധാകരെ അറസ്റ്റ് ചെയ്യുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ പാർവതിപുരത്തെ സൗന്ദര്യ തീയറ്ററിലാണ് സംഭവം. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോകൾ പ്രകാരം ഒരു കൂട്ടം ആരാധകർ തീയേറ്ററിലെ സ്ക്രീനിൽ പാൽ അഭിഷേകം നടത്തുകയും സ്ക്രീനിൽ പാൽ ഒഴിക്കുകയും ചെയ്തു. പവൻ കല്യാണിനെ ആദരിക്കാനാണ് ആരാധകർ ഇങ്ങനെ ചെയ്തത്. തീയേറ്റർ ഉടമകൾ പൊലീസിൽ പരാതി നൽകിയതോടെ ആരാധകർ അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ പല സ്ഥലങ്ങളിലും ഇത്തരം കോമാളിത്തരങ്ങൾ അരങ്ങേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ബ്രോ സിനിമയ്ക്ക് ലഭിക്കുന്നത്.
అత్యుత్సాహంతో స్క్రీన్ చింపేసిన పవన్ అభిమానులు
పార్వతీపురం మన్యం జిల్లా సౌందర్య థియేటర్లో పవన్ కళ్యాణ్ "బ్రో" సినిమాకు అభిమానులు అత్యుత్సాహంతో స్క్రీన్ పై పాలాభిషేకం చేసి తోపులాటలో స్క్రీన్ చింపారు.
స్క్రీన్ చింపిన అభిమానులను పోలీసులు అదుపులోకి తీసుకొని పోలీస్ స్టేషన్కు… pic.twitter.com/ggPkOWRzUK
— Telugu Scribe (@TeluguScribe) July 28, 2023