നിസ്വ സൂഖിൽ വരാന്ത്യ അവധി ദിവസങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കും. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ക്രമരഹിതമായ പാർക്കിംഗ് തടയുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകുന്നേരം നാല് മണിമുതൽ രാത്രി ഏഴ് മണിവരെയുമാണ് പാർക്കിംഗ് ഫീസ് ഈടാക്കുക. അതേസമയം വെള്ളിയാഴ്ച്ചകളിൽ രാവിലെ ഏഴ് മണിമുതൽ 11 മണിവരെയും വൈകുന്നേരം നാല് മണിമുതൽ രാത്രി ഒൻപത് മണിവരെയും ആണ് പാർക്കിംഗ് ഫീസ് ഈടാക്കുക.
വാഹനം പാർക്ക് ചെയ്യുന്നവർക്ക് 92991എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് ബുക്ക് ചെയ്യവുന്നതാണ്. കാർ നമ്പർ, ആവശ്യമായ സമയം തുടങ്ങിയവ ബുക്ക് ചെയ്യുമ്പോൾ നൽകണം. 30 മിനിറ്റ് മുതൽ 120 മിനിറ്റ് വരെ സമയത്തേക്ക് ബുക്കിങ് സൗകര്യം ലഭ്യമാണ്.