സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ രക്ഷിതാക്കള്‍ക്ക് ഹൈക്കോടതിയുടെ നിർദേശം. വിജയം മാത്രമല്ല, പരാജയവും പ്രധാനമാണ്. അത് ഉൾക്കൊള്ളാൻ രക്ഷിതാക്കള്‍ മക്കളെ പ്രാപ്തരാക്കണമെന്നും വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ പാടില്ല. ഇത് കുട്ടികളിൽ വിഷാദ രോഗത്തിന് കാരമാകും. കലോത്സവങ്ങള്‍ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്. ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന പല കുട്ടികള്‍ക്കും ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ കഴിയാറില്ല. ഇക്കാര്യം അപ്പീലുകളുമായി എത്തുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.