തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് മയക്കുവെടി വെച്ചു. രണ്ട് തവണ വനംവകുപ്പ് പുലിയെ മയക്കുവെടിവെച്ചു.ഉച്ചയ്ക്ക് 1.55 നാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. മയങ്ങിയ പുലിയെ നീക്കാനുള്ള ശ്രമം വനംവകുപ്പ് നടത്തി വരികയാണ്. പുലിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ വനംവകുപ്പ് ഊര്‍ജിതമാക്കിയിരുന്നു.
ഇന്നലെ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് കോഴിക്കോട്-ഗൂഡല്ലൂര്‍ ദേശീയ പാത ഉപരോധിക്കുകകയും ചെയ്തു.
ഇന്നലെ വൈകിട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് സംഭവം.