മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി വി അൻവർ എം എൽ എ. മലയാള മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കാതെ ഹിന്ദു പത്രത്തിന് അഭിമുഖം നൽകിയത് ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ മേശ പുറത്ത് എത്താൻ വേണ്ടിയാണെന്നാണ് ആരോപണം.
‘മുസ്ലിംവിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയില്ല. അപ്പോൾ ഈ വാർത്ത ഡൽഹിയിലിലേക്ക് പോകില്ലല്ലോ. ഹിന്ദുവിൽ വന്ന് നാളെ ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ ടേബിളിൽ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവർക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല’, പി വി അൻവർ പറഞ്ഞു.ഹിന്ദുത്വ ശക്തികളെ നേരിടുന്നത് സിപിഎം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ പക്ഷേ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അൻവർ ചോദിച്ചു. അവിടെയാണ് പ്രശ്നം.
മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പിവി അൻവർ പറഞ്ഞു. ചോദ്യമുണ്ടാകുമെന്നും. സദുദ്ദേശമാണോ ദുരുദേശമാണോയെന്ന് അൻവർ ചോദിച്ചു.