ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാന് ഇന്ന് നിർണായകം. സിഡ്നിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. സെമി ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും കണക്കിലെ കളികള്‍ പാക്കിസ്ഥാന് ഇപ്പോഴും സാധ്യത കല്പിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ജയിക്കുകയാണ് ആദ്യ കടമ്പ.
നിലവില്‍ ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക. ബുധനാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. സിംബാബ്വെയോട് ഒരു റണ്ണിന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാന് അഞ്ചാം സ്ഥാനത്താണ്.