എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലെത്തിയതു മുതല്‍ ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരിനെതിരെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇടതുപക്ഷ ബദലിനെ കേന്ദ്ര സര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നുണ്ടെന്നും റിയാസ് പറഞ്ഞു. ഇടതുപക്ഷം രാജ്യത്ത് മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഒരു പാര്‍ട്ടി ഒന്നുമല്ലെങ്കിലും എന്താണ് ഇടതുപക്ഷ ബദല്‍ എന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയാല്‍ അത് ബിജെപിയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരെ പോലും ബിജെപിക്ക് എതിരാക്കുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ആഗ്രഹിക്കുന്ന പണി കേരളത്തില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും കൈകോര്‍ക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിര്‍ക്കുകയാണ്. ഏത് വികസനം വന്നാലും അപ്പോള്‍ ചാടി വീണ് എതിര്‍ക്കുന്നുവെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ വാക്കുകള്‍
എല്‍ഡിഎഫ് തുടര്ഭരണത്തിലെത്തിയതിന്റെ തുടക്കം മുതലേ ബിജെപിയും കോണ്‍ഗ്രസിലെ ചിലരും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ആക്രമിക്കുകയാണ്. കേരളം എടുത്ത് പരിശോധിച്ചാല്‍ 2016 മുതല്‍ എല്‍ഡിഎഫിന്റെ ആദ്യ അഞ്ച് വര്‍ഷം, പിന്നെ തുടര്‍ഭരണം, അങ്ങനെ ഏഴ് വര്‍ഷം.
ഇടതുപക്ഷ ബദലിനെ കേന്ദ്ര സര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നുണ്ട്. ഇടതുപക്ഷം രാജ്യത്ത് മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഒരു പാര്‍ട്ടി ഒന്നുമല്ലെങ്കിലും എന്താണ് ഇടതുപക്ഷ ബദല്‍ എന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയാല്‍ അത് ബിജെപിയില്‍ നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവരെ പോലും ബിജെപിക്ക് എതിരാക്കും.
അതുകൊണ്ട് തന്നെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന നയം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. തുടര്‍ഭരണം വന്നതിന് ശേഷം കോണ്‍ഗ്രസ് തുടര്‍ പ്രതിപക്ഷമായിരിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് അതുകൊണ്ട് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
അവരും ഇതിന്റെ കൂടെ കൂടുകയാണ്. ബിജെപി ആഗ്രഹിക്കുന്ന പണി കേരളത്തില്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരും കൈകോര്‍ക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ കോണ്‍ഗ്രസും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിര്‍ക്കുകയാണ്. ഏത് വികസനം വന്നാലും അപ്പോള്‍ ചാടി വീണ് എതിര്‍ക്കുന്നു, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വന്നാല്‍ ചാടി വീണ് എതിര്‍ക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍ അതിനെയും ചാടിവീണ് എതിര്‍ക്കുന്നു. ഇതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ട്. ജനങ്ങള്‍ കൃത്യമായി മനസിലാക്കുന്നുണ്ട്.