മഞ്ചേരി: മഞ്ചേരിയിലെ വേദിയിലേക്ക് പുറപ്പെടും മുൻപ് മാധ്യമങ്ങളെ കണ്ട അൻവർ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് തമിഴിൽ.ഡിഎംകെ സഖ്യം സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടോയെന്ന ചോദ്യത്തിന് ‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം ഒരു പ്രച്ചനയും ഇരിക്കില്ല’ എന്നായിരുന്നു മറുപടി.
അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ് പലയിടങ്ങളിലും തടയുന്നുണ്ടെന്നും അൻവർ ആരോപിച്ചു.പലയിടത്തും തന്റെ പരിപാടിയിലേക്ക് വരുന്നവരെ പൊലീസ് തടഞ്ഞെന്നും അന്‍വര്‍ ആരോപിച്ചു.
വിശദീകരണ യോഗ വേദിയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തിലാണ് അന്‍വര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്.