ഡൽഹി: AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജ്യാമ്യാപേക്ഷയിൽ സിദ്ദിഖ്.അന്വേഷണം നടത്താടെയാണ് തന്നെ ബലാത്സംഗക്കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു.
സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകൾ തമ്മിലുള്ള തർക്കത്തെ സംബന്ധിച്ച് ആരോപിച്ചിരിക്കുന്നത്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റും (AMMA), വുമൺ ഇൻ സിനിമ കളക്ടീവും (WCC) തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്.അതേസമയം,അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി.
സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.