മുന്നാട് പീപ്പിള്‍സ് കോളേജില്‍ അന്തരിച്ച മുന്‍ എം.എല്‍.എ പി രാഘവന്റെ സ്മരണക്കായി പി ആര് ചെയര്‍ സ്ഥാപിച്ചു. കാസര്‍കോട് സഹകരണ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചെയര്‍ സ്ഥാപിച്ചത്.
രാഷ്ട്രീയം, വിദ്യാഭ്യാസം, സഹകരണം, ഗ്രാമവികസനം ടൂറിസം, ആരോഗ്യം, സംസ്കാരം, സാമൂഹികം തുടങ്ങിയ നാനാമേഖലകളില്‍ പഠനപ്രവര്‍ത്തനങ്ങളും ജനകീയബോധന പരിപാടികളും സംഘടിപ്പിക്കുകയാണ് പി ആര് ചെയറിന്റെ ലക്ഷ്യം.
ചെയറിന്റെ ഉദ്ഘാടനം മുന്നാട് പീപ്പിള്‍സ് എം.ബി.എ ഹാളില്‍വെച്ച് മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന് നിര്‍വഹിച്ചു. തുടര്‍ന്ന് ‘സഹകരണ മേഖലയുടെ കാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
ദിനേശ് ചെയര്മാന് എം കെ ദിനേശ് ബാബു വിഷയം അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് ഇ പത്മാവതി അധ്യക്ഷയായി. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ രവീന്ദ്ര, എം ധന്യ, സി ബാലന്, എ ദാമോദരന്‍ മുന്നാട്, കെ മുരളീധരന്, സുരേഷ് പായം, അഡ്വ. പി രാഘവന്, എ വിജയന്, എ മാധവന്, വി വി പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. പിആര്‍ ചെയറിന്റെ മെമ്പര്‍ഷിപ്പ് ഇ രാഘവനില്‍നിന്ന് എം അനന്തന് ഏറ്റുവാങ്ങി. സി രാമചന്ദ്രന് സ്വാഗതവും ഇ കെ രാജേഷ് നന്ദിയും പറഞ്ഞു.